Published 4 years ago in Malayalam, in album: Old Malayalam

PARISUDH AMATHAVE

  • 177
  • 0
  • 0
  • 0
  • 0
  • 0

Parishudhathmave shakthi

Lyrics

Parishudhathmave shakthi pakarnnidane
aviduthe balam njangalkkaavashyamenne
karthaave nee ariyunnu

1 aadya nutandile anubhavam pol
athishayam lokathil nadanneduvan
aadiyil ennapol aathmave
amitha balam tharane;-

2 lokathin moham vittodiduvan
sathannya shakthiye jaicheduvan
dheerathayodu nin vela cheyvan
abhishekam cheithedane;-

3 krupakalum varangalum jyolichiduvan
njangal vachanathil verunni valarnniduvan
pinmazhaye veendum ayakename
nin janam unarnniduvan;-

_____________________________
Malayalam
_____________________________
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്
കർത്താവേ നീ അറിയുന്നു

1 ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ
അതിശയം ലോകത്തിൽ നടന്നീടുവാൻ
ആദിയിലെന്നപോൽ ആത്മാവേ
അമിതബലം തരണേ;-

2 ലോകത്തിൻ മോഹം വിട്ടോടിടുവാൻ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
ധീരതയോടു നിൻ വേല ചെയ്‌വാൻ
അഭിഷേകം ചെയ്തിടണേ;-

3 കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ
ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ
പിന്മഴയെ വീണ്ടും അയയ്ക്കേണമെ
നിൻ ജനം ഉണർന്നീടുവാൻ;-

::
/ ::

Queue

Clear