प्रकाशित 4 वर्षों पहले में , एल्बम में: Thirunivasam

Kantha Varavu

  • 91
  • 0
  • 0
  • 0
  • 0
  • 0

Singer : Kester

बोल

1 kantha varavu kathu kathu njangal ethranal parthidenam;
ethrayo kalamay nokki nokki paaril-
mathrayum marathe kathuninnedunnu
ennuvannu kandidum ponmukham onnu chumbikkuvaan

varume thiruvay mozhinja-vanaruliyapol
vachanam niravettan vannu sabhaye cherthidaan
vegam mahimayileduppan-kondu
virunnushalayil poy cherthu panthiyiliruthaan

2 lokam aakeyilakunnu rajyam njettiviraykkunnu;
vishudhagangal nodineram thanni-
luyirthu mannil ninnuyareppokum(2)
orthu dhyanikkunthorum ennullam aanandikkunne;- varume…

3 svargeya nadennu kanaam ente vettilennethaam;
navayerushalem mahimaniranju-
irangivarunna samayam orkkumpol(2)
sneham vardhichedunne prathyashayerivarunne;- varume...

4 seyonil vazhunna kaalam ethra bhagyakaramathe;
svargeyadootharum shudhamonnupol-
aamodamaayennum vazhthisthuthikkunna(2)
bhagyathe orthidunthorum ullam aanandikkunne;- varume...
____________________________________________
Malayalam
__________________________________________________

1 കാന്താ വരവു കാത്തു കാത്തു ഞങ്ങൾ എത്രനാൾ പാർത്തിടേണം;
എത്രയോ കാലമായ് നോക്കി നോക്കി പാരിൽ
മാത്രയും മാറാതെ കാത്തുനിന്നീടുന്നു(2)
എന്നുവന്നു കണ്ടിടും പൊൻമുഖം ഒന്നു ചുംബിക്കുവാൻ

വരുമേ തിരുവായ്മൊഴിഞ്ഞ-വനരുളിയപോൽ
വചനം നിറവേറ്റാൻ വന്നു സഭയെ ചേർത്തിടാൻ
വേഗം മഹിമയിലെടുപ്പാൻ-കൊണ്ടു
വിരുന്നുശാലയിൽ പോയ് ചേർത്തു പന്തിയിലിരുത്താൻ

2 ലോകം ആകെയിളകുന്നു രാജ്യം ഞെട്ടിവിറയ്ക്കുന്നു;
വിശുദ്ധഗണങ്ങൾ നൊടിനേരം തന്നി-
ലുയിർത്തു മണ്ണിൽനിന്നുയരെപ്പോകും(2)
ഓർത്തു ധ്യാനിക്കുന്തോറും എന്നുള്ളം ആനന്ദിക്കുന്നേ;- വരുമേ.

3 സ്വർഗീയ നാടെന്നു കാണാം എന്റെ വീട്ടിലെന്നെത്താം;
നവയെരുശലേം മഹിമനിറഞ്ഞു-
ഇറങ്ങിവരുന്ന സമയം ഓർക്കുമ്പോൾ(2)
സ്നേഹം വർദ്ധിച്ചീടുന്നേ പ്രത്യാശയേറിവരുന്നേ;- വരുമേ...

4 സീയോനിൽ വാഴുന്ന കാലം എത്ര ഭാഗ്യകരമത്;
സ്വർഗീയദൂതരും ശുദ്ധമൊന്നുപോൽ-
ആമോദമായെന്നും വാഴ്ത്തിസ്തുതിക്കുന്ന(2)
ഭാഗ്യത്തെ ഓർത്തിടുന്തോറും ഉള്ളം ആനന്ദിക്കുന്നേ;- വരുമേ..

::
/ ::

कतार

साफ़